കാഴ്ചപ്പാടും ദൌത്യവും

37078 ജനസംഖ്യയുള്ള  കരുമാല്ലൂർ ഗ്രാമപഞ്ചായത്തിനെ ജനസൌഹൃദമാക്കി  സുതാര്യവും ജനക്ഷേമകരവുമായ പ്രവർത്തനത്തിലൂടെ  സദ്ഭരണം കാഴ്ചവയ്ക്കുക എന്നതാണ് പ്രാദേശിക സർക്കാരിന്‍റെ  ഈ കാലയളവിലെ വികസന കാഴ്ചപ്പാട്. പഞ്ചായത്ത് ഓഫീസിലും  ഘടകസ്ഥാപനങ്ങളും സമ്പൂർണ്ണ ഗുണമേന്മ പരിപാലന  സംവിധാനം  നടപ്പിലാക്കികൊണ്ടും  ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ടും പൊതുജനങ്ങൾക്ക് നിമിഷ നേരത്തിൽ  സേവനം ഉറപ്പാക്കുന്നതിനും  ലക്ഷ്യമിടുന്നു. ഈ പ്രവർത്തനങ്ങൾക്ക്  ആവശ്യമായ വിഭവ സ്രോതസ്സുകൾ  കണ്ടെത്തി പദ്ധതികൾ സ്വരൂപിച്ച് നടപ്പാക്കുക എന്നതാണ് പ്രാദേശിക സർക്കാർ ഉദ്ദേശിക്കുന്നത്.