ബജറ്റ് റിപ്പോർട്ട് 2026-27

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ആദ്യബജറ്റാണ് 2026-27 വർഷത്തെ ബജറ്റ്.അതുകൊണ്ടു തന്നെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ടാണ്  ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. നെൽകൃഷി,വാഴകൃഷി ,പച്ചക്കറികൃഷി തുടങ്ങിയവയിലൂടെ നമ്മുടെ ഗ്രാമം സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം പെരിയാർ നദീയുടെ തീരത്തെ പ്രകൃതി സൌന്ദര്യം ടൂറിസം പദ്ധതികൾക്ക്  അനന്തസാധ്യതകൾ തുറക്കുന്നു.ബോട്ടിംഗ് ഇക്കോടൂറിസം,റിവർസൈഡ് പാർക്കുകൾ തുടങ്ങിയ ആശയങ്ങൾ നടപ്പിലാക്കി നമ്മുടെ ഗ്രാമം ഒരു ടൂറിസം ഹബ്ബാക്കി മറ്റാനുള്ള സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്തും. ആകെ  വരവ്  54,91,00,537 രൂപയും ആകെ  ചെലവ് 34,98,46,500 രൂപയും, പദ്ധതി ചെലവിനത്തിൽ  18,06,38,012 രൂപയും നീക്കിയിരിപ്പ് 1,86,16,025 രൂപയും  പ്രതീക്ഷിക്കുന്നതാണ്  2026-27 വർഷ ബജറ്റ്

  • form1
  • Summary